< Back
Kerala
35 lakh rupees seized from house of village assistant arrested in Palakkad bribery case
Kerala

കൈക്കൂലി കേസ്: അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റിന്റെ വീട്ടിൽ നിന്ന് 35 ലക്ഷം പിടിച്ചെടുത്തു

Web Desk
|
23 May 2023 10:18 PM IST

45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ വിവരങ്ങളും വിജിലൻസിന് ലഭിച്ചു

പാലക്കാട് പാലക്കയത്ത് കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റിന്റെ വീട്ടിൽ നിന്ന് 35 ലക്ഷം രൂപ പിടിച്ചെടുത്തു. സുരേഷ്‌കുമാറിന്റെ മണ്ണാർക്കാട്ടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ വിവരങ്ങളും വിജിലൻസിന് ലഭിച്ചു. 25 ലക്ഷം രൂപയുടെ സേവിംഗ്‌സ് ഉണ്ടെന്ന് ഇയാൾ വിജിലൻസിന് മൊഴിനൽകി.

ഇന്ന് ഉച്ചയോടെയാണ് സുരേഷ് കുമാർ അറസ്റ്റിലായത്. മഞ്ചേരി സ്വദേശിക്ക് പോക്കുവരവ് സർട്ടിഫിക്കറ്റ് ശരിയാക്കി നൽകി കൈക്കൂലി വാങ്ങവേയാണ് ഇയാൾ പിടിയിലായത്. മഞ്ചേരി സ്വദേശി വിവരം നൽകിയതനുസരിച്ചാണ് വിജിലൻസെത്തിയത്. നേരത്തെയും പലരിൽ നിന്നും ഇയാൾ വൻതുക വാങ്ങിയിരുന്നതായി വിവരമുണ്ട്. 17 കിലോ നാണയങ്ങളും ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു.



35 lakh rupees seized from house of village assistant arrested in Palakkad bribery case

Similar Posts