< Back
Kerala
Anand

ആനന്ദ്

Kerala

തൃശൂരില്‍ വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു

Web Desk
|
17 Oct 2023 8:26 AM IST

കയ്പമംഗലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ കൊല്ലം സ്വദേശി ആനന്ദാണ് മരിച്ചത്

തൃശൂര്‍: കയ്പമംഗലത്ത് വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു. കയ്പമംഗലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ കൊല്ലം സ്വദേശി ആനന്ദാണ് മരിച്ചത്. 37 വയസായിരുന്നു.

ദേശീയപാത 66 കയ്പമംഗലം അറവുശാലയിൽ വെച്ച് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. തിങ്കളാഴ്ച രാത്രി പതിനൊന്നേകാലോടെയായിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞ് മടക്കുന്നതിനിടെ അറവുശാലയിൽ വെച്ച് മിനിലോറിക്ക് പിറകിൽ ആനന്ദ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ കയ്പമംഗലം ഹാർട്ട് ബീറ്റ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Similar Posts