< Back
Kerala

Kerala
എറണാകുളം വടുതലയിൽ ഒഴുക്കിൽപ്പെട്ട് 38കാരൻ മരിച്ചു
|25 May 2025 9:21 PM IST
കോളരിക്കൽ സ്വദേശി അനീഷ് ആണ് മരിച്ചത്
കൊച്ചി: എറണാകുളം വടുതലയിൽ ഒഴുക്കിൽപ്പെട്ട് 38 കാരൻ മരിച്ചു. കോളരിക്കൽ സ്വദേശി അനീഷ് ആണ് മരിച്ചത്.
ഇന്ന് വൈകിട്ടായിരുന്നു അപകടമുണ്ടായത്. കായൽ നീന്തി കടക്കുന്നതിനിടെ അനീഷ് ഒഴുക്കിൽപ്പെടുകയായിരുന്നു. സ്കൂബ സംഘം എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.