< Back
Kerala
രണ്ട് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ചനിലയിൽ;  അബദ്ധത്തില്‍ വീണെന്ന് മാതാവിന്‍റെ മൊഴി
Kerala

രണ്ട് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ചനിലയിൽ; അബദ്ധത്തില്‍ വീണെന്ന് മാതാവിന്‍റെ മൊഴി

Web Desk
|
3 Nov 2025 11:46 AM IST

പൊക്കുണ്ടിൽ ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ ഹാഷിമാണ് മരിച്ചത്

കണ്ണൂര്‍: കണ്ണൂരിൽ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ചനിലയിൽ. കുറുമാത്തൂർ പൊക്കുണ്ടിൽ ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ ഹാഷിമാണ് മരിച്ചത്. കുഞ്ഞ് കിണറ്റിൽ വീണത് എങ്ങനെ എന്നതിൽ അവ്യക്തതയുണ്ട്.രാവിലെ 9.40 നാണ് സംഭവം നടന്നത്.കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്ന് മാതാവിൻ്റെ മൊഴി.

കുളിപ്പിച്ചതിന് ശേഷം കുളിമുറിയിലെ കല്ലിന് മുകളിൽ കിടത്തിയെന്നും കുഞ്ഞ് താഴേക്ക് വീണെന്നുമാണ് മാതാവിന്റെ മൊഴി.മാതാവ് അറിയിച്ചതിന് പിന്നാലെ സമീപവാസികൾ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ഉടൻ തന്നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു.അവിടെ നിന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ കുഞ്ഞ് മരിക്കുകയായിരുന്നു. മാതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Similar Posts