< Back
Kerala

Kerala
കോഴിക്കോട്ടും ഡെൽറ്റ പ്ലസ്; നാലുപേർക്ക് കോവിഡ് വകഭേദം സ്ഥിരീകരിച്ചു
|29 Jun 2021 9:46 PM IST
മുക്കം മണാശ്ശേരിയിൽ മൂന്നുപേർക്കും തോട്ടത്തിൻകടവിൽ ഒരാൾക്കുമാണ് ഇന്ന് ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചത്
കേരളത്തിൽ വീണ്ടും ഡെൽറ്റ പ്ലസ് റിപ്പോർട്ട് ചെയ്തു. കോഴിക്കോട്ടാണ് നാലുപേർക്ക് കോവിഡ് വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്.
മുക്കം മണാശ്ശേരിയിൽ മൂന്നുപേർക്കും തോട്ടത്തിൻകടവിൽ ഒരാൾക്കുമാണ് ഇന്ന് ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചത്. മെയ് 20ന് പരിശോധിച്ചവരിലാണ് കോവിഡ് വകഭേദം കണ്ടെത്തിയിരിക്കുന്നത്.
നേരത്തെ പാലക്കാട്ടും പത്തനംതിട്ടയിലും ഡെൽറ്റ പ്ലസ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്ന് പത്തനംതിട്ട കടപ്ര പഞ്ചായത്ത്, പാലക്കാട് കണ്ണാടി, പറളി, പിരായിരി പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിയന്ത്രണം ശക്തമാക്കിയിരുന്നു. പാലക്കാട്ട് ഡെൽറ്റ വകഭേദം കണ്ടെത്തിയ പറളി, പിരായിരി പഞ്ചായത്തുകളിലെ രണ്ടു സ്ത്രീകൾക്ക് രോഗം പകർന്നത് കണ്ണാടി സ്വദേശിയിൽനിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. പത്തനംതിട്ടയിൽ നാലുവയസുകാരനിലായിരുന്നു വകഭേദം കണ്ടെത്തിയത്.