< Back
Kerala

Kerala
കോലഞ്ചേരിയിൽ നാലുപേർക്ക് വെട്ടേറ്റു; അയൽവാസി അറസ്റ്റിൽ
|1 Oct 2023 4:49 PM IST
അനൂപ് എന്ന യുവാവാണ് ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
കൊച്ചി: കോലഞ്ചേരിക്ക് കടയിരുപ്പിൽ നാലുപേർക്ക് വെട്ടേറ്റു. ഒരു കുടുംബത്തിലെ നാലുപേരെയാണ് അയൽവാസിയായ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചത്. പീറ്റർ, ഭാര്യ സാലി, മകൾ റോഷ്‌നി, മരുമകൻ ബേസിൽ എന്നിവരെയാണ് വെട്ടിയത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അയൽവാസിയായ അനൂപിനെ പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തു. ബേസിൽ സ്ഥിരമായി അയൽവാസികളെ ശല്യം ചെയ്യുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.