< Back
Kerala
കോവിഡ് പ്രതിസന്ധി: കടക്കെണിയില്‍പ്പെട്ട് ജീവിതം അവസാനിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നു
Kerala

കോവിഡ് പ്രതിസന്ധി: കടക്കെണിയില്‍പ്പെട്ട് ജീവിതം അവസാനിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നു

Web Desk
|
4 Jan 2022 6:26 AM IST

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ നാല്‍പതോളം പേരാണ് കടക്കെണിയില്‍പ്പെട്ട് സംസ്ഥാനത്തുടനീളം ജീവനൊടുക്കിയത്.

കോവിഡ് പ്രതിസന്ധിയില്‍ പൊറുതിമുട്ടി ജീവിതം അവസാനിപ്പിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുന്നു. തലസ്ഥാനത്ത് ഇന്നലെ മാത്രം രണ്ട് പേരാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ നാല്‍പതോളം പേരാണ് കടക്കെണിയില്‍പ്പെട്ട് സംസ്ഥാനത്തുടനീളം ജീവനൊടുക്കിയത്.

കോവിഡ് സൃഷ്ടിച്ച പ്രയാസങ്ങളില്‍ നിന്ന് കരകയറാന്‍ സാധാരണക്കാര്‍ പാടുപെടുകയാണ്. കൊള്ളപ്പലിശക്ക് പണം കടംവാങ്ങി ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിച്ചിട്ടും പ്രാരാബ്ധം കൂടിയതോടെ പലരും ജീവിതം അവസാനിപ്പിച്ചു. കോവിഡിനെ തുടര്‍ന്നുള്ള അടച്ചിടലും സാമ്പത്തിക ഞെരുക്കവും കേരളത്തിലാകെ നാല്‍പതോളം പേരുടെ ജീവനെടുത്തു . ഇന്നലെ മാത്രം തിരുവനന്തപുരത്ത് രണ്ട് ഹോട്ടലുടമകളാണ് ആത്മഹത്യ ചെയ്തത്. വെള്ളനാട് സ്വദേശി രാധാകൃഷ്ണൻ നായര്‍ വീട്ടിലെ കുളിമുറിയിലും കടുവാപ്പള്ളി സ്വദേശി വിജയകുമാര്‍ തന്‍റെ ഹോട്ടലിന് സമീപത്തെ ചായ്പ്പിലുമാണ് തൂങ്ങിമരിച്ചത്. അനൌദ്യോഗിക കണക്കുകള്‍ പരിശോധിച്ചാല്‍ ഒന്നര വര്‍ഷത്തിനിടെ പന്ത്രണ്ടായിരത്തോളം പേര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തു.

Related Tags :
Similar Posts