
അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് 45 വര്‍ഷം നീണ്ട പക; തൊഴിലുറപ്പിന് പോയ വയോധികന് ക്രൂരമർദനം
|താമരശ്ശേരി പുളിയാറ ചാലിൽ മൊയ്തീൻ കോയക്കാണ് മർദനമേറ്റത്
കോഴിക്കോട്: തൊഴിലുറപ്പിന് പോയ വയോധികന് ക്രൂര മർദ്ദനം. താമരശ്ശേരി പുളിയാറ ചാലിൽ മൊയ്തീൻ കോയക്കാണ് മർദനമേറ്റത്. പുളിയാറ ചാലിൽ സ്വദേശി അസീസ് ഹാജിയാണ് മൊയ്തീൻ കോയയെ മർദിച്ചത്. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ 45 വര്‍ഷം നീണ്ട പകയാണ് മർദനത്തിന് കാരണം.
45 വർഷം മുമ്പ് മൊയ്തീൻ കോയയും അയൽവാസിയായിരുന്ന അസീസ് ഹാജിയും തമ്മിൽ അതിർത്തി തർക്കമുണ്ടായിരുന്നു. അന്ന് നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. പിന്നിട് അസീസ് ഹാജി മറ്റൊരിടത്തേക്ക് താമസം മാറുകയും ചെയ്തു. ഇന്നലെ മറ്റു തൊഴിലാളികൾക്കൊപ്പം മൊയ്തീ കോയ അസീസ് ഹാജിയുടെ പറമ്പിൽ തൊഴിലുറപ്പിന് പോയപ്പോഴായിരുന്നു സംഭവം.
അസീസ് ഹാജി മൊയ്തീൻ കോയയോട് പറമ്പിൽ പ്രവേശിക്കരുതെന്ന് ആവശ്യപ്പെട്ടു. പിന്നീട് ഇന്ന് മറ്റൊരു സ്ഥലത്തേക്ക് ജോലിക്ക് പോകുന്നതിനിടെ മർദിക്കുകയായിരുന്നു. വടി വെച്ച് മർദിച്ചതിനെ തുടർന്ന് മൊയ്തീൻ കോയയുടെ ശരീരത്തിൽ ഗുരുതര പരിക്കുകളുണ്ടായി.