< Back
Kerala
50 ൽ 47.5 ലക്ഷം ബിജെപി പ്രാദേശിക നേതാക്കൾ അടിച്ചുമാറ്റി, തനിക്ക് കിട്ടിയത് രണ്ടരലക്ഷം മാത്രം : കെ. സുന്ദര
Kerala

''50 ൽ 47.5 ലക്ഷം ബിജെപി പ്രാദേശിക നേതാക്കൾ അടിച്ചുമാറ്റി, തനിക്ക് കിട്ടിയത് രണ്ടരലക്ഷം മാത്രം'' : കെ. സുന്ദര

Web Desk
|
27 Sept 2021 8:47 PM IST

തന്നെ അറിയില്ലെന്ന കെ. സുരേന്ദ്രന്റെ വാദം ശരിയല്ലെന്ന് പറഞ്ഞ സുന്ദര, തന്നോട് ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും മദ്യഷോപ്പും വീടും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പറഞ്ഞു

മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പിൻവലിക്കാൻ കെ. സുരേന്ദ്രൻ പണം നൽകുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കെ. സുന്ദര കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്ത്. സ്ഥാനാർഥിത്വം പിൻവലിക്കാൻ കെ. സുരേന്ദ്രൻ ചിലവിട്ട 50 ലക്ഷത്തിൽ 47.5 ലക്ഷം രൂപയും ബിജെപി പ്രാദേശിക നേതാക്കൾ അടിച്ചുമാറ്റിയെന്ന് സുന്ദര പറഞ്ഞു. ബിജെപി സുഹൃത്തുക്കളാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും തനിക്ക് കിട്ടിയത് രണ്ടരലക്ഷം മാത്രമാണെന്നും അദ്ദേഹം അറിയിച്ചു.

തന്നെ അറിയില്ലെന്ന കെ. സുരേന്ദ്രന്റെ വാദം ശരിയല്ലെന്ന് പറഞ്ഞ സുന്ദര, സുരേന്ദ്രൻ നേരിട്ട് തന്നോട് ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും മദ്യഷോപ്പും വീടും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.

മാർച്ച് 20 ന് രാത്രി തന്നെ പാർപ്പിച്ചത് ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലായിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ രാത്രി മദ്യവും ഭക്ഷണവും പ്രവർത്തകർ എത്തിച്ചു നൽകിയെന്നും അദ്ദേഹം പറഞ്ഞു.

Similar Posts