< Back
Kerala

Kerala
മലപ്പുറം ചീക്കോട് പഞ്ചായത്ത് കുളത്തിൽ നാലാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു
|2 Sept 2023 6:20 PM IST
കൊക്കറാമൂച്ചി വടക്കേതൊടി ഉമ്മറിന്റെ മകൻ കെ. അഹമ്മദ് കബീർ ആണ് മരിച്ചത്.
മലപ്പുറം: ചീക്കോട് പഞ്ചായത്ത് കുളത്തിൽ നാലാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. കൊക്കറാമൂച്ചി വടക്കേതൊടി ഉമ്മറിന്റെ മകൻ കെ. അഹമ്മദ് കബീർ ആണ് മരിച്ചത്. ഉച്ചക്ക് മദ്രസ വിട്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ഒളവട്ടൂർ എ.എം.എൽ.പി സ്‌കൂൾ വിദ്യാർഥിയാണ്.
കുട്ടിക്ക് നീന്തൽ അറിയില്ലെന്നാണ് വിവരം. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഴക്കാട് പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തി.