< Back
Kerala
Food and Civil Supplies G R Anil

 ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍

Kerala

റേഷൻ വാതിൽപ്പടി വിതരണക്കാർക്ക് 50 കോടി രൂപ അനുവദിച്ചു

Web Desk
|
23 May 2025 5:58 PM IST

ഉടൻതന്നെ റേഷൻ വാതിൽപ്പടി വിതരണക്കാരുടെ കുടിശിക പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: റേഷൻ വാതിൽപ്പടി വിതരണക്കാർക്ക് 50 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. ഉടൻതന്നെ റേഷൻ വാതിൽപ്പടി വിതരണക്കാരുടെ കുടിശിക പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നാളിതുവരെ ഗൗരവമായ പ്രശ്‌നം റേഷൻ മേഖലയിൽ ഉണ്ടായിട്ടില്ലെന്നും റേഷൻ കടകളിൽ ഒന്നര മാസത്തേക്കുള്ള സ്റ്റോക്ക് ഉള്ളതിനാൽ സമരം സാധാരണക്കാരെ ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

രണ്ടുമാസത്തെ തുക കുടിശികയായതോടെ ഈ മാസം ആദ്യം മുതൽ സമരത്തിൽ ആണ് വാതിൽപ്പടി വിതരണക്കാർ. പല റേഷൻകടകളിലും ആവശ്യക്കാരെ മടക്കി അയക്കേണ്ട സ്ഥിതിയുണ്ടെന്ന് റേഷൻ കടയുടമകൾ ആരോപിച്ചിരുന്നു.

watch video:

Similar Posts