< Back
Kerala

Kerala
മലപ്പുറത്ത് രേഖയില്‍ ഇല്ലാത്ത 50 ലക്ഷം രൂപ പിടികൂടി
22 Oct 2022 9:27 AM IST
തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിലാണ് പണം കേരളത്തിലെത്തിച്ചത്
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ രേഖയില്‍ ഇല്ലാത്ത 50 ലക്ഷം രൂപ പിടികൂടി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടത്തൂർ സ്വദേശികളായ മുജീബ് (42), മുഹമ്മദലി (47) വേങ്ങൂർ സ്വദേശി മുഹമ്മദ് തസ്‌നീം (24) എന്നിവരാണ് അറസ്റ്റിലായത്. ശരീരത്തിൽ പൊതിയാക്കി കെട്ടി വെച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിലാണ് പണം കേരളത്തിലെത്തിച്ചത്. കോയമ്പത്തൂരിൽ നിന്നാണ് പണം കൊണ്ട് വന്നതെന്നാണ് പൊലീസ് നിഗമനം. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.