< Back
Kerala
secretariate
Kerala

സ്‌പീക്കർക്കും നിയമസഭാ സെക്രട്ടറിക്കും പുതിയ കാർ വാങ്ങാൻ 51 ലക്ഷം

Web Desk
|
22 Nov 2023 6:44 PM IST

രണ്ട് ഇന്നോവ ക്രിസ്റ്റ കാർ വാങ്ങാൻ 51,43,462 രൂപയാണ് അനുവദിച്ചത്. നിയമസഭാ സെക്രട്ടറിയേറ്റ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: സ്പീക്കർക്കും നിയമസഭാ സെക്രട്ടറിക്കും കാർ വാങ്ങുന്നതിനായി സർക്കാർ പണം അനുവദിച്ചു. രണ്ട് ഇന്നോവ ക്രിസ്റ്റ കാർ വാങ്ങാൻ 51,43,462 രൂപയാണ് അനുവദിച്ചത്. ഈ മാസം 15നാണ് നിയമസഭാ സെക്രട്ടറിയേറ്റ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ടൊയോറ്റ ഇന്നോവ ക്രിസ്റ്റ വാങ്ങുന്നതിന് നേരത്തെ ഭരണാനുമതി നൽകിയിരുന്നു. ഇതുപ്രകാരം 51 ലക്ഷം അനുവദിക്കുകയായിരുന്നു.

കർണാടകയിലുള്ള ടൊയോട്ട കിർലോസ്കർ മോട്ടോർ എന്ന സ്ഥാപനത്തിന് തുക കൈമാറണമെന്നും ഉത്തരവിലുണ്ട്. പണം ഏതൊക്കെ അക്കൗണ്ടിലേക്കാണ് കൈമാറേണ്ടത് എന്നതടക്കമുള്ള വിശദമായ വിവരങ്ങൾ അടങ്ങിയ ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്.

Similar Posts