< Back
Kerala
കണ്ണൂരിൽ ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റ് 51കാരന് ദാരുണാന്ത്യം
Kerala

കണ്ണൂരിൽ ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റ് 51കാരന് ദാരുണാന്ത്യം

Web Desk
|
19 Sept 2025 1:06 PM IST

ഇന്നലെ രാത്രി 7.45ഓടെയാണ് സംഭവം

കണ്ണൂര്‍: ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌കന് ദാരുണാന്ത്യം. മുണ്ടേരി ഹരിജന്‍ കോളനി റോഡ് പാറക്കണ്ടി ഹൗസില്‍ ഗോപാലന്‍റെ മകന്‍ കൊളപ്പറത്ത് മനോജ് (51)ആണ് മരിച്ചത്.

ഇന്നലെ രാത്രി 7.45ഓടെയാണ് സംഭവം. വീട്ടിലെ അടുക്കളയിൽ വെച്ച് ഇൻഡക്ഷൻ കുക്കറിൽ നിന്ന് ഷോക്കേറ്റ് കിടക്കുന്നത് കണ്ട മനോജിനെ ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Updating

Similar Posts