< Back
Kerala

Kerala
തിരുവനന്തപുരത്ത് മകൻ അച്ഛനെ അടിച്ചുകൊന്നു
|6 Nov 2021 4:21 PM IST
വീട്ടിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയതു ചോദ്യം ചെയ്തതിനാണ് മകന്റെ ക്രൂരകൃത്യം
തിരുവനന്തപുരത്ത് മകൻ അച്ഛനെ അടിച്ചുകൊന്നു. 80 വയസുള്ള ഏലിയാസ് ആണ് മകന്റെ മർദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി തിരുവനന്തപുരം നേമത്തുള്ള കാരക്കാ മണ്ഡപത്തിലാണ് സംഭവം. ഇവിടെ കോളനിയിൽ താമസിക്കുന്ന ഏലിയാസാണ് കൊല്ലപ്പെട്ടത്. 52കാരനായ മകൻ ക്ലീറ്റസ് മദ്യപിച്ചെത്തി അച്ഛനെ കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
സ്ഥിരം മദ്യപാനിയാണ് ക്ലീറ്റസെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെയും ഇയാൾ വീട്ടിൽ മദ്യപിച്ചു ബഹളമുണ്ടാക്കി. ഇതു ചോദ്യം ചെയ്തതിനാണ് അച്ഛനെ കൊലപ്പെടുത്തിയത്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ക്ലീറ്റസിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.