< Back
Kerala
അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന 65കാരിയെ പീഡിപ്പിച്ചു; 52കാരൻ അറസ്റ്റിൽ
Kerala

അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന 65കാരിയെ പീഡിപ്പിച്ചു; 52കാരൻ അറസ്റ്റിൽ

Web Desk
|
25 Sept 2025 10:36 AM IST

കൊല്ലം ഏലാദിമംഗലം സ്വദേശി തുളസീധരനാണ് പിടിയിലായത്‌

കൊല്ലം: കൊല്ലത്ത് അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന 65 വയസുള്ള സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച 52 കാരൻ അറസ്റ്റിൽ. ഏലാദിമംഗലം സ്വദേശി തുളസീധരൻ ആണ് അറസ്റ്റിലായത്. സ്ത്രീ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു പീഡനം.

വീടിന്റെ വാതില്‍ തള്ളിത്തുറന്നതിന് ശേഷം യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. അത് തടുക്കാന്‍ ശ്രമിക്കുന്ന സമയത്ത് കയ്യില്‍ ഉണ്ടായിരുന്ന കത്രിക ഉപയോഗിച്ച് സ്ത്രീയെ ആക്രമിക്കുകയും ശേഷം മുളക്‌പൊടി വിതറി അവിടെ നിന്ന് കടന്നുകളയുകയായിരുന്നു.

വാർത്ത കാണാം:


Similar Posts