< Back
Kerala
താലൂക്ക് ഓഫീസ് നിർമാണത്തിനായി മുറിക്കുന്നത് 54 വൻമരങ്ങൾ; അനുമതി വനംവകുപ്പിന്റെ എതിർപ്പ് മറികടന്ന്
Kerala

താലൂക്ക് ഓഫീസ് നിർമാണത്തിനായി മുറിക്കുന്നത് 54 വൻമരങ്ങൾ; അനുമതി വനംവകുപ്പിന്റെ എതിർപ്പ് മറികടന്ന്

Web Desk
|
31 March 2022 10:41 AM IST

കുന്നംകുളം എം.എൽ.എ എ.സി മൊയ്തീൻറെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്‌സൺ ഉൾപ്പെടെയുള്ളവർ അംഗങ്ങളായ ട്രീ കമ്മിറ്റിയാണ് മരംമുറിക്കാൻ അന്തിമാനുമതി നൽകിയത്.

തൃശ്ശൂര്‍: കുന്നംകുളം താലൂക്ക് ഓഫീസ് നിർമാണത്തിനായി 54 വൻമരങ്ങൾ മുറിക്കാൻ അനുമതി. ചുറ്റുമതിൽ കെട്ടാൻ മാത്രം 25 വന്‍മരങ്ങൾ മുറിക്കും. ട്രീ കമ്മറ്റി ഇതിനായി അന്തിമ അനുമതി നൽകി. വനം വകുപ്പിന്റെ എതിർപ്പ് മറികടന്നാണ് അനുമതി.

കുന്നംകുളം എം.എല്‍.എ എ.സി മൊയ്തീന്‍റെ നേതൃത്വത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെയുള്ളവരാണ് ട്രീ കമ്മിറ്റിയില്‍ അംഗങ്ങള്‍. നാലേക്കറോളമുള്ള സ്ഥലത്ത് നിന്ന് പതിറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങള്‍ മുറിച്ച്മാറ്റാനാണ് തീരുമാനം. ചുറ്റുമതിൽ നിർമാണത്തിന് വേണ്ടി ഒമ്പത് മരങ്ങൾ ഇതിനോടകം മുറിച്ചെന്നാണ് നാട്ടുകാരുടെ പ്രതികരണം. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്.

Related Tags :
Similar Posts