Kerala
മഞ്ചേശ്വരത്ത് രണ്ടിടങ്ങളിൽ നിന്ന് 55 ഗ്രാം എംഡിഎംഎ പിടികൂടി
Kerala

മഞ്ചേശ്വരത്ത് രണ്ടിടങ്ങളിൽ നിന്ന് 55 ഗ്രാം എംഡിഎംഎ പിടികൂടി

Web Desk
|
1 Jan 2023 9:29 PM IST

അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

കാസർകോട്: മഞ്ചേശ്വരത്ത് രണ്ടിടങ്ങളിൽ നിന്നായി 55 ഗ്രാം എംഡിഎംഎ പിടികൂടി. അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

കുഞ്ചത്തൂരിൽ നിന്ന് 12.10 ഗ്രാമും ഉപ്പള മുസോടി കടപ്പുറത്ത് നിന്ന് 43.10 ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്.

കുഞ്ചത്തൂരിൽ നടത്തിയ പരിശോധനയിൽ അക്ഷയ്, കിരൺ, പ്രീതം എന്നിവരെ കസ്റ്റഡിയിലെടുത്തു.MDMA, Seized, Manjeswaram

ഉപ്പള മുസോടി കടപ്പുറത്ത് നടത്തിയ പരിശോധനയിൽ കലന്തർ ഷാഫി, ബഷീർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Similar Posts