< Back
Kerala

Kerala
കോഴിക്കോട് പാലാഴിയില്‍ 58കാരന്‍ ഓടയിൽ വീണു മരിച്ചു
|31 Oct 2021 9:03 AM IST
ഒരു മാസം മുന്‍പ് മറ്റൊരാളും ഇതേ സ്ഥലത്ത് വീണു മരിച്ചിരുന്നു.
കോഴിക്കോട് പാലാഴിയിൽ ഒരാള്‍ ഓടയിൽ വീണു മരിച്ചു. പാലാഴി സ്വദേശി കൈപ്പുറത്ത് ശശിയാണ് മരിച്ചത്. 58 വയസ്സായിരുന്നു. ഒരു മാസം മുന്‍പ് മറ്റൊരാളും ഇതേ സ്ഥലത്ത് വീണു മരിച്ചിരുന്നു.
ഇന്ന് പുലര്‍ച്ചയാണ് നാട്ടുകാര്‍ ഒരാള്‍ ഓടയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടത്. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്നു ശശി. കുട്ടികള്‍ ഉള്‍പ്പെടെ നടന്നുപോകുന്ന വഴിയായ ഇവിടെ സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.