< Back
Kerala

Kerala
കണ്ണൂരില്‍ എംഡിഎംഎയുമായി ഷുഹൈബ് വധക്കേസ് പ്രതിയും യുവതിയുമടക്കം 6 പേര്‍ പിടിയില്‍
|17 Aug 2025 10:43 AM IST
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
കണ്ണൂര്‍: കണ്ണൂരില്‍ 27 ഗ്രാം എംഡിഎംഎയുമായി യുവതി അടക്കം ആറ് പേര്‍ പിടിയില്‍. ചലോടിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഷുഹൈബ് കേസ് പ്രതി കെ.സഞ്ജയും പിടിയിലായവരിലുണ്ട്. മഷുഹൈബ് കേസ് പ്രതി തെരൂർ പാലയാട് സ്വദേശി കെ സഞ്ജയ് സംഘത്തിലെ പ്രധാനിയെന്ന് പോലീസ്. ഇയാൾക്കൊപ്പം പാലയോട് സ്വദേശി മജ്നാസ്, ഏച്ചൂർ സ്വദേശിനി രജിന രമേശ്, ആദി കടലായി സ്വദേശി മുഹമ്മദ് റനീസ് ചെമ്പിലോട് സ്വദേശി സഹദ്, മാടായി സ്വദേശി ശുഹൈബ് .കെ എന്നിവരും പിടിയിൽ.
ലോഡ്ജില്‍ ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വസ്ത്രങ്ങള്‍ വയ്ക്കുന്ന അലമാരയില്‍ നിന്നാണ് എം.ഡിഎം.എ കണ്ടെത്തിയത്.