< Back
Kerala
balussery ,kozhikode,coconut tree fell,latest malayalam news,കനത്തമഴ,വീടിന് മുകളില്‍ തെങ്ങ് വീണു
Kerala

ബാലുശ്ശേരിയിൽ വീടിന് മുകളിൽ തെങ്ങ് വീണ് ആറുവയസുകാരന് പരിക്ക്

Web Desk
|
24 Jun 2024 9:10 AM IST

അപകടത്തില്‍ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു

കോഴിക്കോട്: കനത്ത മഴയിൽ കോഴിക്കോട് ബാലുശ്ശേരിയില്‍ വീടിന് മുകളില്‍ തെങ്ങ് വീണ് ആറുവയസുകാരന് പരിക്ക്. കോട്ടൂർനരയംകുളം കുന്നത്ത് ജുബീഷിന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് തെങ്ങ് വീണത്.കനത്തമഴയില്‍ തൊട്ടടുത്ത പറമ്പിലെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. അപകടത്തില്‍ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു.


Similar Posts