< Back
Kerala

ഹയ ഫാത്തിമ
Kerala
മലപ്പുറത്ത് തൊട്ടിൽ കയർ കഴുത്തിൽക്കുടുങ്ങി ആറുവയസുകാരിക്ക് ദാരുണാന്ത്യം
|15 Dec 2023 9:24 AM IST
കുറ്റിപ്പുറം സ്വദേശി ജാഫർ സിദ്ദീഖിന്റെ മകൾ ഹയ ഫാത്തിമയാണ് മരിച്ചത്
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് തൊട്ടിൽ കയർ കഴുത്തിൽ കുടുങ്ങി ബാലികയ്ക്ക് ദാരുണാന്ത്യം. കുറ്റിപ്പുറം ബംഗ്ലാംകുന്നിൽ താമസിക്കുന്ന പരിയാരത്ത് ജാഫർ സിദ്ദീഖിന്റെ മകൾ ഹയ ഫാത്തിമയാണ് മരിച്ചത്. തൊട്ടിലിൽ കളിച്ചുകൊണ്ടിരിക്കെ കയർ അബദ്ധത്തിൽ കഴുത്തിൽ കുടുങ്ങുകയായിരുന്നു.
ഇന്നലെ വൈകുന്നേരമാണ് അപകടം സംഭവിച്ചത്. സ്കൂള്‍ വിട്ട് വന്നതിന് ശേഷം കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഒരു വയസുള്ള സഹോദരന്‍റെ തൊട്ടില്‍ കയര്‍ കുടുങ്ങുകയായിരുന്നു. ഇത് മൂത്ത സഹോദരി കാണുകയും വീട്ടുകാരെ അറിയിക്കുകയും ചെയ്തു.ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. യു.കെ.വിദ്യാഥിയായ ഹയ ഫാത്തിമ. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.