< Back
Kerala
60 ശതമാനം പൊലീസും നരേന്ദ്രമോദിയുടെ ഫാൻസാണ്, ബിജെപി അനുഭാവികളാണ്: ശോഭ സുരേന്ദ്രൻ
Kerala

60 ശതമാനം പൊലീസും നരേന്ദ്രമോദിയുടെ ഫാൻസാണ്, ബിജെപി അനുഭാവികളാണ്: ശോഭ സുരേന്ദ്രൻ

Web Desk
|
13 Aug 2025 6:27 PM IST

'പിണറായിയെ കാണുമ്പോൾ അരിവാളു പോലെ വളയുന്ന പൊലീസുകാരെ കൊണ്ട് ഞങ്ങൾ സല്യൂട്ട് അടിപ്പിക്കും'

തൃശൂർ: പൊലീസ് അധികാരികളിൽ 60 ശതമാനവും ബിജെപി അനുഭാവികളും നരേന്ദ്ര മോദിയുടെ ഫാൻസുമാണെന്ന് ശോഭ സുരേന്ദ്രൻ. പിണറായി വിജയനെ കാണുമ്പോൾ അരിവാള് പോലെ നട്ടെല്ല് വളയുന്ന പൊലീസുകാരെക്കൊണ്ട് ഞങ്ങൾ സല്യൂട്ട് അടിപ്പിക്കുമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.

'വീട്ടിൽ നിന്നിറങ്ങുമ്പോൾ ഫോൺ വന്നു. പനിയുണ്ടെങ്കിൽ, ചെവിക്ക് കേടുണ്ടെങ്കിൽ മുന്നിലേക്ക് വരണ്ട ഇവിടെ ബിജെപിയെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് വിളിച്ചു പറയാൻ നല്ല ഒന്നാം തരം മോദി ഫാൻ ആയ പൊലീസുകാർ ഇവിടെയുണ്ട്'-ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.


Similar Posts