< Back
Kerala

Kerala
മുംബൈ വിമാനത്താവളത്തിൽ നിന്ന് 61 കിലോ സ്വർണം പിടികൂടി
|13 Nov 2022 4:10 PM IST
വെള്ളിയാഴ്ച എത്തിയ ഏഴ് യാത്രക്കാരിൽ നിന്നായാണ് സ്വർണം പിടികൂടിയത്
മുംബൈ വിമാനത്താവളത്തിൽ നിന്ന് 61 കിലോ സ്വർണം പിടികൂടി. 32 കോടി വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. വെള്ളിയാഴ്ച എത്തിയ ഏഴ് യാത്രക്കാരിൽ നിന്നായാണ് സ്വർണം പിടികൂടിയത്. രഹസ്യ അറകളിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്വർണമുണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യലും അന്വേഷണവും നടന്നുവരികയാണ്.
ഇന്ത്യയിലെ പ്രധാന കള്ളക്കടത്തുകാരുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നും ഈയിടെ നടത്തിയ സ്വർണവേട്ടകളിൽ ഏറ്റവും വലിയ സ്വർണവേട്ടയാണിതെന്നും കസ്റ്റംസ് വ്യക്തമാക്കി.