< Back
Kerala
സംസ്ഥാന സ്‌കൂൾ കലോത്സവം: സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂർ മുന്നിൽ, തൊട്ടുപിന്നിൽ തൃശൂരും കോഴിക്കോടും
Kerala

സംസ്ഥാന സ്‌കൂൾ കലോത്സവം: സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂർ മുന്നിൽ, തൊട്ടുപിന്നിൽ തൃശൂരും കോഴിക്കോടും

Web Desk
|
6 Jan 2025 2:49 PM IST

469 പോയിൻ്റുമായി നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് 466 പോയിൻ്റുമായി തൃശൂർ രണ്ടാമതാണ്. 464 പോയിൻ്റോടെ കോഴിക്കോട് പോയിൻ്റ് പട്ടികയിൽ മൂന്നാമതുണ്ട്.

തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മൂന്നാം ദിനം മത്സരങ്ങള്‍ പുരോഗമിക്കുമ്പോൾ കണ്ണൂരും തൃശൂരും, കോഴിക്കോടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം.

469 പോയിൻ്റുമായി നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് 466 പോയിൻ്റുമായി തൃശൂർ രണ്ടാമതാണ്. 464 പോയിൻ്റോടെ കോഴിക്കോട് പോയിൻ്റ് പട്ടികയിൽ മൂന്നാമതുണ്ട്.

കോൽക്കളി, ദഫ് മുട്ട്, തിരുവാതിര ഉള്‍പ്പെടെയുള്ള ജനപ്രിയ ഇനങ്ങളാണ് മൂന്നാം ദിനത്തിൽ വേദികളിൽ അരങ്ങേറുന്നത്. പ്രവൃത്തി ദിനമായിട്ടും കാണികളടക്കം മികച്ച പങ്കാളിത്തമുണ്ട്.

Watch Video Report

Similar Posts