< Back
Kerala

Kerala
സ്പീക്കറുടെ മണ്ഡലത്തില്‍ ഗണപതി ക്ഷേത്രത്തിന്‍റെ കുളം നവീകരിക്കാൻ 64 ലക്ഷം അനുവദിച്ചു
|7 Aug 2023 2:07 PM IST
ഭരണാനുമതിയായതായി സ്പീക്കർ എ.എൻ ഷംസീർ ഫേസ്ബുക്കിലൂടെ അറിയിച്ചു
തലശ്ശേരി: സ്പീക്കർ എ.എൻ ഷംസീറിന്റെ മണ്ഡലത്തിലെ ക്ഷേത്രക്കുളം നവീകരിക്കാൻ 64 ലക്ഷം അനുവദിച്ചു. കോടിയേരി കാരാൽതെരുവിലെ ഗണപതി ക്ഷേത്രത്തോട് ചേർന്നുള്ള കുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപ അനുവദിച്ചു ഭരണാനുമതിയായതായി സ്പീക്കർ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.
പഴമയുടെ പ്രൗഢി നിലനിർത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രകുളം നവീകരണ പ്രവൃത്തികൾ ആരംഭിക്കാൻ സാധിക്കുമെന്നും എഎൻ ഷംസീർ കുറിപ്പിൽ പറഞ്ഞു.
64 lakhs has been sanctioned to renovate the temple pool in Speaker AN Shamsir's constituency