< Back
Kerala
ചെറുമകനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 64കാരന് 73 വർഷം തടവ്
Kerala

ചെറുമകനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 64കാരന് 73 വർഷം തടവ്

Web Desk
|
21 March 2022 5:51 PM IST

2019 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്

ചെറുമകനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 64 വയസുകാരനായ മുത്തച്ഛന് 73 വർഷം തടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും വിധിച്ചു. പിഴത്തുക കുട്ടിയുടെ പുനരധിവാസത്തിന് നൽകാൻ ഇടുക്കി അതിവേഗ കോടതി ഉത്തരവിട്ടു.

73 വർഷത്തെ കഠിന തടവ് വിധിച്ചിട്ടുണ്ടെങ്കിലും എല്ലാ ശിക്ഷകളും ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതിയാകും. 2019 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ദൃക്‌സാക്ഷിയായ മുത്തശ്ശി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മുരിക്കാശേരി പൊലീസായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. ഇതുമായി ബന്ധപ്പെട്ടുള്ള കുറ്റപത്രവും സമർപിച്ചിരുന്നു.

പ്രോസിക്യൂഷൻ 16 പേരെ വിസ്തരിക്കുകയും 13 പ്രമാണങ്ങൾ ഹാജറാക്കുകയും ചെയ്തിരുന്നു. പിതാവനെ രക്ഷിക്കാൻ കുട്ടിയുടെ പിതാവടക്കം കൂറുമാറിയ സാഹചര്യവും ഉണ്ടായിരുന്നു.

Similar Posts