< Back
Kerala

Kerala
68കാരിയെ രോഗം മാറാതെ ആശുപത്രിയിൽ നിന്ന് മടക്കി അയച്ചെന്ന് പരാതി
|15 Aug 2024 11:43 PM IST
കാലില്‍ പുഴുവരിക്കുന്ന നിലയില്‍ വീട്ടില്‍ കണ്ടെത്തിയ ഇവരെ നാട്ടുകാര്‍ വീണ്ടും ആശുപത്രിയിലാക്കി.
മലപ്പുറം: നിലമ്പൂരിൽ ഗുരുതരാവസ്ഥയിലുള്ള 68കാരിയെ രോഗം ഭേദമാകാതെ ആശുപത്രിയിൽ നിന്ന് മടക്കി അയച്ചതായി പരാതി. കരുളായി സ്വദേശി പ്രേമ ലീലയെയാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് മടക്കി അയച്ചത്.
കാലില്‍ പുഴുവരിക്കുന്ന നിലയില്‍ വീട്ടില്‍ കണ്ടെത്തിയ ഇവരെ നാട്ടുകാര്‍ വീണ്ടും ആശുപത്രിയിലാക്കി. അതേസമയം, പ്രേമ ലീല ആവശ്യപെട്ട പ്രകാരമാണ് വീട്ടിലേക്ക് വിട്ടതെന്നാണ് ആശുപത്രിയുടെ വിശദീകരണം.