< Back
Kerala
swimming pool
Kerala

കോഴിക്കോട് കക്കാടംപൊയിൽ റിസോർട്ടിലെ പൂളിൽ വീണ് 7 വയസുകാരൻ മുങ്ങിമരിച്ചു

Web Desk
|
5 April 2025 7:45 AM IST

മലപ്പുറം പഴമള്ളൂർ സ്വദേശി അഷ്മിൽ ആണ് മരിച്ചത്

കോഴിക്കോട്: കോഴിക്കോട് കക്കാടംപൊയിൽ റിസോർട്ടിലെ പൂളിൽ വീണ് ഏഴു വയസുകാരൻ മുങ്ങിമരിച്ചു. മലപ്പുറം പഴമള്ളൂർ സ്വദേശി അഷ്മിൽ ആണ് മരിച്ചത്.

ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയതായിരുന്നു അഷ്മിൽ. പൂളിൽ കളിക്കുന്നതിനിടെ മുതിര്‍ന്നവര്‍ പ്രാര്‍ഥനക്കായി അവിടെ നിന്ന് മാറിയിരുന്നു. ഈ സമയത്താണ് കുട്ടി പൂളിൽ വീഴുന്നത്. പ്രാര്‍ഥന കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ അബോധാവസ്ഥയിലായ കുഞ്ഞിനെയാണ് കണ്ടത്. ഉടൻ തന്നെ കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Similar Posts