< Back
Kerala

Kerala
ഇടുക്കി കഞ്ഞിക്കുഴിയിൽ വ്യാജ മദ്യ നിർമാണ യൂണിറ്റ്; കണ്ടെടുത്തത് 70 ലിറ്റർ വ്യാജ മദ്യവും ബോട്ട്‌ലിങ് യൂണിറ്റും
|26 Jan 2023 3:00 PM IST
കഴിഞ്ഞ ദിവസം പൂപ്പാറയിൽ വ്യാജമദ്യം പിടി കൂടിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിർമാണ കേന്ദ്രം കണ്ടെത്തിയത്
ഇടുക്കി: കഞ്ഞിക്കുഴിയിൽ വ്യാജ മദ്യ നിർമാണ യൂണിറ്റ് കണ്ടെത്തി. കഞ്ഞിക്കുഴി സ്വദേശി ബിനുവിന്റെ വീട്ടിൽ എക്‌െൈസസ് നടത്തിയ പരിശോധനയിൽ 70 ലിറ്റർ വ്യാജ മദ്യവും ബോട്‌ലിംഗ് യൂണിറ്റും പിടികൂടി. 3500 ഓളം കുപ്പികളും കണ്ടെത്തി. കഴിഞ്ഞ ദിവസം പൂപ്പാറയിൽ വ്യാജമദ്യം പിടി കൂടിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിർമാണ കേന്ദ്രം കണ്ടെത്തിയത്.
പൂപ്പാറയില്‍ 35 ലിറ്റര്‍ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരന്‍ അടക്കം നാലു പേരായിരുന്നു പിടിയിലായത്. ബിനു, മകൻ ബബിൻ,പൂപ്പാറ ബിവറേജസിലെ ജീവനക്കാരൻ തിരുവനന്തപുരം സ്വദേശിയായ ബിനു, ഇയാളുടെ ബന്ധു ബിജു എന്നിവരാണ് ശാന്തന്‍പാറ പൊലീസിന്റെ പിടിയിലായത്.
ചില്ലറ വില്‍പ്പനക്കാര്‍ക്ക് ബെവ്കോ ഔട്ട്‌ലെറ്റില്‍ നിന്നുമുള്ളതെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജമദ്യമെത്തിച്ചു നല്‍കുന്ന സംഘത്തെയായിരുന്നു പിടികൂടിയത്.