< Back
Kerala

Kerala
തൃപ്പൂണിത്തുറയിൽ 73 സിപിഎം പ്രവർത്തകർ കോൺഗ്രസിൽ
|11 Oct 2024 7:35 PM IST
പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ് ഇവർക്കുള്ള അംഗത്വം നൽകിയത്
എറണാകുളം: തൃപ്പൂണിത്തുറ ഉദയംപേരൂരിൽ 73 സിപിഎം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. മുൻ ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായ സുരേഷിന്റെ നേതൃത്വത്തിലാണ് പാർട്ടിവിടുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ പങ്കെടുത്ത പരിപാടിയിലാണ് പാർട്ടിമാറ്റം.
വി.ഡി സതീശനാണ് ഇവർക്കുള്ള അംഗത്വം നൽകിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പു സംബന്ധിച്ചുണ്ടായ പ്രശ്നങ്ങളാണ് പാർട്ടി വിടുന്ന സാഹചര്യത്തിലെത്താൻ കാരണം.