< Back
Kerala

Kerala
വടകരയിൽ 74കാരൻ കിണറ്റിൽ മരിച്ച നിലയിൽ
|5 Dec 2024 2:58 PM IST
വടകര മണിയൂർ സ്വദേശി മൂസയാണ് മരിച്ചത്
കോഴിക്കോട്: കോഴിക്കോട് വടകരയിൽ 74കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര മണിയൂർ സ്വദേശി മൂസയാണ് മരിച്ചത്. ഉപയോഗ ശൂന്യമായ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനയെത്തി മൃതദേഹം പുറത്തെത്തിച്ചു. പോസ്റ്റുമോർട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. കാലുതെറ്റി വീണതായിരിക്കാം എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.