< Back
Kerala

Kerala
നവകേരള സദസിനായി പോസ്റ്ററും ക്ഷണക്കത്തും അടിച്ചതിന് 7.47 കോടി രൂപ അനുവദിച്ചു
|7 Aug 2024 6:11 PM IST
9.16 കോടി രൂപക്കാണ് മുഖ്യമന്ത്രിയുടെ പോസ്റ്ററും ക്ഷണകത്തും പ്രിന്റ് ചെയ്തത്. ഇതിൽ 1.68 കോടി 2024 മെയ് നാലിന് സി ആപ്റ്റിന് അനുവദിച്ചിരുന്നു
തിരുവനന്തപുരം: നവകേരള സദസിനായി മുഖ്യമന്ത്രിയുടെ പോസ്റ്ററും ക്ഷണക്കത്തും അച്ചടിച്ചതിന് 7.47 കോടി രൂപ കൂടി അനുവദിച്ച് ഉത്തരവിറങ്ങി. ഈ മാസം രണ്ടിനാണ് പി.ആർ.ഡിയിൽ നിന്ന് തുക അനുവദിച്ച് ഉത്തരവിറങ്ങിയത്.
9.16 കോടി രൂപക്കാണ് മുഖ്യമന്ത്രിയുടെ പോസ്റ്ററും ക്ഷണകത്തും പ്രിന്റ് ചെയ്തത്. ഇതിൽ 1.68 കോടി 2024 മെയ് നാലിന് സി ആപ്റ്റിന് അനുവദിച്ചിരുന്നു. ബാലൻസ് തുക ഉടൻ അനുവദിക്കണമെന്ന് സി ആപ്റ്റ് സർക്കാരിന് കത്ത് നൽകിയിരുന്നു. സി ആപ്റ്റിന് ഉടൻ പണം നൽകാൻ മുഖ്യമന്ത്രി പി.ആർ.ഡി ഡയറക്ടർക്ക് നിർദേശം നൽകി. തുടർന്നാണ് 7.47 കോടി അനുവദിച്ച് ഉത്തരവിറങ്ങിയത്.