< Back
Kerala

Kerala
പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവ്
|1 Oct 2024 10:46 PM IST
2020ൽ എടത്തല പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി
എറണാകുളം: പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആലുവ ഫാസ്റ്റ് ട്രാക്ക് കോടതിയുടെതാണ് വിധി. 2020ൽ എടത്തല പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ഉത്തരവ്.
സംഭവം നടക്കുമ്പോൾ കുട്ടിക്ക് 13 വയസ് മാത്രമായിരുന്നു പ്രായം. കുട്ടി തന്നെയായിരുന്നു വിവരം പുറത്തറിയിച്ചത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.