< Back
Kerala

Kerala
ഇടുക്കിയിൽ 14കാരിയെ ബലാത്സംഗം ചെയ്ത കേസിൽ 80കാരന് 45 വർഷം കഠിനതടവ്
|22 Feb 2024 5:32 PM IST
2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്
ഇടുക്കി: ഇടുക്കിയിൽ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 80 കാരന് 45 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇളംദേശം സ്വദേശിയാണ് പ്രതി. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി.ജി വർഗീസ് ശിക്ഷ വിധിച്ചത്.
2021 ലാണ് കേസിനസ്പദമായ സംഭവം നടക്കുന്നത്. പിതാവ് മരിക്കുകയും അമ്മ ഉപേക്ഷിക്കുകയും ചെയ്ത പെൺകുട്ടി ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു. പ്രദേശത്ത് കട നടത്തുകയായിരുന്ന പ്രതി വീട്ടിൽ ആളൊഴിഞ്ഞ സമയത്തെത്തി പല തവണ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.