< Back
Kerala

Kerala
ഇടുക്കിയിൽ 14-കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ബന്ധുവിന് 80 വർഷം കഠിനതടവ്
|5 Oct 2023 1:49 PM IST
വിവിധ വകുപ്പുകളിൽ ലഭിച്ച ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി അനുഭവിച്ചാൽ മതിയാകും
ഇടുക്കി: 14-കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ബന്ധുവിന് 80 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. ഇടുക്കി അതിവേഗ കോടതി ജഡ്ജി ടി.ജി വർഗീസ് ആണ് ശിക്ഷ വിധിച്ചത്. 2020ൽ രാജാക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം.
വിവാഹിതനായ പ്രതി വീട്ടിൽ ആളൊഴിഞ്ഞ സമയത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഗർഭിണിയായ പെൺകുട്ടി പ്രസവിച്ചപ്പോഴാണ് സംഭവം പുറത്താകുന്നത്. പെൺകുട്ടിയുടെ പുനരധിവാസത്തിനായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് ഒരു ലക്ഷം രൂപ നൽകണമെന്നും കോടതി നിർദേശിച്ചു. വിവിധ വകുപ്പുകളിൽ ലഭിച്ച ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി അനുഭവിച്ചാൽ മതിയാകും.