< Back
Kerala
84 year old woman was arrested in Palakkad
Kerala

പാലക്കാട് ആളുമാറി 84കാരിയെ അറസ്റ്റ് ചെയ്ത സംഭവം: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശിപാർശ

Web Desk
|
26 Aug 2023 11:37 AM IST

1998ലായിരുന്നു കേസിനാസ്പദമായ സംഭവം.

പാലക്കാട്: പാലക്കാട് പൊലീസ് വീഴ്ച മൂലം ആളുമാറി 84കാരിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാർശ. കുനിശ്ശേരി സ്വദേശിനി ഭാരതിയമ്മയെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ നൽകിയത്. ഭാരതിയമ്മ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഭാരതിയമ്മക്കുണ്ടായ മനോവിഷമവും പ്രായാസവും തിരിച്ചറിഞ്ഞെന്ന് പൊലീസ് അന്വേഷണം റിപ്പോര്‍ട്ട്. നിരപരാതിത്വം തെളിയിക്കാന്‍ നാലു വര്‍ഷമാണ് ഭാരതിയമ്മയ്ക്ക് കോടതി കയറിയിറങ്ങേണ്ടി വന്നത്. 1998ലായിരുന്നു കേസിനാസ്പദമായ സംഭവം. യഥാര്‍ത്ഥ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങിയതിന് പിന്നാലെ പൊലീസ് ഭാരതിയമ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Similar Posts