< Back
Kerala

Kerala
കാലിൽ വരിഞ്ഞു ചുറ്റി ഒളിപ്പിച്ച് കടത്തിയ 85 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
|22 Jan 2023 5:54 PM IST
കുഴമ്പ് രൂപത്തിലാക്കിയ സ്വർണം പ്ലാസ്റ്റിക് കവറിലാക്കിയ ശേഷം ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചു ചേർക്കുകയായിരുന്നു.
കൊച്ചി: കാലിൽ വരിഞ്ഞു ചുറ്റി ഒളിപ്പിച്ച് കടത്തിയ 85 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരിയിൽ പിടികൂടി. 1978 ഗ്രാം സ്വർണമാണ് മലപ്പുറം സ്വദേശിയിൽനിന്ന് കസ്റ്റംസ് പിടികൂടിയത്. നടത്തത്തിൽ സംശയം തോന്നിയപ്പോൾ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കാലിൽ സ്വർണം കെട്ടിവെച്ചത് കണ്ടെത്തിയത്. കുഴമ്പ് രൂപത്തിലാക്കിയ സ്വർണം പ്ലാസ്റ്റിക് കവറിലാക്കിയ ശേഷം ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചു ചേർക്കുകയായിരുന്നു.