Kerala

Kerala
മൊബൈൽ ഫോൺ നൽകിയില്ല; എട്ടാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി
|10 March 2023 10:56 AM IST
പാലോട് സ്വദേശി ചിത്രയുടെ മകൾ അശ്വതിയാണ് മരിച്ചത്
തിരുവനന്തപുരം: പാലോട് എട്ടാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലോട് സ്വദേശി ചിത്രയുടെ മകൾ അശ്വതിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം.
മരിക്കുന്നതിന് ഒരുമണിക്കൂർ മുമ്പ് അശ്വതി സഹോദരനുമായി വഴക്കിട്ടിരുന്നു. മൊബൈൽ ഫോണിന് വേണ്ടിയായിരുന്നു വഴക്കിട്ടത്. തുടർന്ന് കിടപ്പുമുറിയിൽ കയറി ജീവനൊടുക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കും മുമ്പ് മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.