< Back
Kerala
മാലിദ്വീപിൽ തീപിടിത്തം; ഒമ്പത് ഇന്ത്യക്കാർ കൊല്ലപ്പെട്ടു
Kerala

മാലിദ്വീപിൽ തീപിടിത്തം; ഒമ്പത് ഇന്ത്യക്കാർ കൊല്ലപ്പെട്ടു

Web Desk
|
10 Nov 2022 12:32 PM IST

കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ നാല് മണിക്കൂറോളം സമയമെടുത്താണ് പുറത്തെത്തിച്ചതെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു.

മാലി: മാലിദ്വീപ് തലസ്ഥാനമായ മാലിയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒമ്പത് ഇന്ത്യക്കാരുൾപ്പെടെ 10 പേർ മരിച്ചു. വിദേശ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കത്തിനശിച്ച കെട്ടിടത്തിൽനിന്ന് 10 മൃതദേഹങ്ങൾ കണ്ടെടുത്തു.

കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള വാഹന റിപ്പയർ കടയിൽനിന്നാണ് തീ പടർന്നത്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ നാല് മണിക്കൂറോളം സമയമെടുത്താണ് പുറത്തെത്തിച്ചതെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു.

Related Tags :
Similar Posts