< Back
Kerala
കണ്ണൂരിൽ നായയെ കണ്ട് ഭയന്നോടിയ ഒമ്പതുവയസുകാരൻ പൊട്ടക്കിണറ്റിൽ വീണ് മരിച്ചു
Kerala

കണ്ണൂരിൽ നായയെ കണ്ട് ഭയന്നോടിയ ഒമ്പതുവയസുകാരൻ പൊട്ടക്കിണറ്റിൽ വീണ് മരിച്ചു

Web Desk
|
7 Jan 2025 9:30 PM IST

കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം

കണ്ണൂർ: പാനൂരിൽ നായയെ കണ്ട് ഭയന്നോടിയ ഒമ്പതുവയസുകാരൻ പൊട്ടക്കിണറ്റിൽ വീണ് മരിച്ചു. പാനൂർ തൂവക്കുന്ന് സ്വദേശി മുഹമ്മദ് ഫസലാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ വൈകീട്ട് അഞ്ചരയോടു കൂടിയാണ് സംഭവം. ചേലക്കാട് മത്തത്ത് ഹൗസിൽ ഉസ്മാൻ, ഫൗസിയ ദമ്പതികളുടെ മകനാണ് മരിച്ച മുഹമ്മദ്‌ ഫസൽ. തൂവക്കുന്ന് ഗവ. എൽപി സ്കൂൾ നാലാം ക്ലാസ്സ്‌ വിദ്യാർഥിയാണ്.

കളിച്ചുകൊണ്ടിരിക്കെ തെരുവുനായയെ കണ്ട കുട്ടികളെല്ലാം പല വഴിക്ക് ഓടി. ഫസൽ ഓടിയ വഴിയിൽ ഒരു ഉപയോഗ ശൂന്യമായ കിണറുണ്ടായിരുന്നു. ഇതിലേക്കാണ് കുട്ടി വീണത്. കുട്ടിയെ ആശുപത്രിയെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.

വാർത്ത കാണാം-


Similar Posts