< Back
Kerala
9 year old boy died rabies
Kerala

പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരൻ മരിച്ചു

Web Desk
|
10 Feb 2025 9:28 PM IST

ചാരുംമൂട് സ്വദേശിയായ ശ്രാവൺ ആണ് മരിച്ചത്.

ആലപ്പുഴ:പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരൻ മരിച്ചു. ചാരുംമൂട് സ്വദേശിയായ ശ്രാവൺ ആണ് മരിച്ചത്. നാലാം ക്ലാസ് വിദ്യാർഥിയാണ്.

രണ്ടുമാസം മുമ്പായിരുന്നു നായയുടെ ആക്രമണം. പരിക്ക് ശ്രദ്ധയിൽപ്പെടാത്തതിനാൽ വാക്‌സിൻ എടുത്തിരുന്നില്ല. രണ്ടാഴ്ച മുമ്പാണ് പേ വിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. കുട്ടി തിരുവല്ലയിൽ ബിലീവേഴ്‌സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Related Tags :
Similar Posts