< Back
Kerala

Kerala
പെരുമ്പാവൂരിൽ തലയിണ കടയുടെ മറവിൽ ലഹരി വില്പന; 93 കുപ്പി ഹെറോയിൽ പിടിച്ചെടുത്തു
|12 May 2024 6:21 PM IST
അസം സ്വദേശി അസ്ഹർ മെഹബൂബിനെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ വൻ ലഹരിവേട്ട. അസം സ്വദേശിയിൽ നിന്ന് 93 കുപ്പി ഹെറോയിൻ പിടിച്ചെടുത്തു. തലയണ കടയുടെ മറവിലായിരുന്നു ലഹരി വിൽപന. അസം സ്വദേശി അസ്ഹർ മെഹബൂബിനെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.
പെരുമ്പാവൂർ എഎസ്പി മോഹിത് റാവത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിവരം ലഭിച്ചതിനെ തുടർന്ന് അസ്ഹർ നടത്തുന്ന തലയിണ കടയിലേക്ക് പൊലീസ് എത്തുകയായിരുന്നു. അസമിൽ നിന്നാണ് ഹെറോയിൻ കുപ്പികളിലാക്കി അസ്ഹർ എത്തിച്ചിരുന്നതെന്നാണ് വിവരം.
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കുറച്ച് ദിവസങ്ങളായി പരിശോധന നടന്നു വരികയാണ്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ 16 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ പിടികൂടിയിരുന്നു.