< Back
Kerala

Kerala
കൊച്ചിയിൽ രണ്ടിടങ്ങളിലായി 95 ഗ്രാം എം.ഡി.എം.എ വേട്ട
|22 Oct 2023 4:55 PM IST
കലൂരിലെ വാടകവീട്ടിൽ നിന്നും 82 ഗ്രാം എം.ഡി.എം.എയും പാലാരിവട്ടത്ത് നിന്ന് 13 ഗ്രാം എം.ഡി.എം.എയുമാണ് പിടികൂടിയത്
എറണാകുളം: കൊച്ചിയിൽ രണ്ടിടങ്ങളിലായി 95 ഗ്രാം എം.ഡി.എം.എ പിടികൂടി. കലൂരിലെ വാടകവീട്ടിൽ നിന്നും 82 ഗ്രാം എം.ഡി.എം.എ വിൽപ്പനയ്ക്ക് എത്തിച്ച കലൂർ സ്വദേശി പിന്റു തോമസിനെയും പാലാരിവട്ടത്ത് 13 ഗ്രാം എം.ഡി.എം.എയുമായി തമ്മനം സ്വദേശി സോബിനെയുമാണ് കസ്റ്റഡിയിലെടുത്തത്.
പിന്റു തോമസിനെ നോർത്ത് പൊലീസും സോബിനെ പാലാരിവട്ടം പൊലീസുമാണ് കസ്റ്റഡിയിലെടുത്തത്.

