< Back
Kerala
9th class student found dead at home in Thrissur
Kerala

തൃശൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി വീട്ടിൽ മരിച്ച നിലയിൽ

Web Desk
|
15 Aug 2024 11:57 PM IST

സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

തൃശൂർ: മാള ഗുരുതിപ്പാലയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പഴൂക്കര സ്വദേശി അക്ഷയ് കൃഷ്ണ (14) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം നാലോടെയാണ് വാടകവീടിന്റെ ചായ്പ്പിലെ പട്ടികയിൽ അക്ഷയ് കൃഷ്ണയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

എന്താണ് മരണത്തിനു പിന്നിലെ കാരണമെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Similar Posts