< Back
Kerala
A 12-year-old girl and her grandmother went missing in the river in Nilambur
Kerala

നിലമ്പൂരില്‍ 12 കാരിയേയും മുത്തശ്ശിയേയും പുഴയില്‍ കാണാതായി

Web Desk
|
5 July 2023 7:25 AM IST

അമ്മയും മൂന്ന് മക്കളും മുത്തശ്ശിയുമാണ് പുഴയിൽ ഒഴുക്കിൽപ്പെട്ടത്

മലപ്പുറം: നിലമ്പൂർ അമരമ്പലം പുഴയിൽ 12 കാരിയേയും മുത്തശ്ശിയേയും കാണാതായി. പുലർച്ചെ 2.30നാണ് ഒരു കുടുംബത്തിലെ അഞ്ച് പേർ അമരമ്പലം സൗത്ത് കടവിൽ ഇറങ്ങിയത്. അമ്മയും മൂന്ന് മക്കളും മുത്തശ്ശിയുമാണ് പുഴയിൽ ഒഴുക്കിൽപ്പെട്ടത്. ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

പുഴയിലിറങ്ങിയവരിൽ രണ്ട് മക്കളും അമ്മയും രക്ഷപ്പെട്ടു. ആദ്യം രണ്ട് മക്കൾ രക്ഷപ്പെടുകയും തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അമ്മയെ കണ്ടെത്തിയത്. 12 കാരിയേയും മുത്തശ്ശിയേയും ഇനിയും കണ്ടെത്താനുണ്ട്. സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അമരമ്പലം പുഴയിലും കനത്ത ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഫയർഫോഴ്‌സും നാട്ടുകാരും സന്നദ്ധ സംഘടനകളും സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.

Similar Posts