< Back
Kerala

Kerala
ലോകകപ്പ് വിജയാഘോഷത്തിനിടെ പതിനേഴുകാരൻ കുഴഞ്ഞു വീണു മരിച്ചു
|19 Dec 2022 10:58 AM IST
അഷ്ടമുടി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് അക്ഷയ്
കൊല്ലം: ലോകകപ്പ് വിജയാഘോഷത്തിനിടെ കൊല്ലത്ത് പതിനേഴുകാരൻ കുഴഞ്ഞു വീണു മരിച്ചു. കോട്ടയ്ക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്.
കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ബിഗ് സ്‌ക്രീനിൽ കളി കണ്ട് ആഘോഷത്തിനു ശേഷം മടങ്ങിയപ്പോഴാണ് അക്ഷയ് കുഴഞ്ഞു വീണത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഷ്ടമുടി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് അക്ഷയ്.