< Back
Kerala
പത്തനംതിട്ടയിൽ 17 വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി; സുഹ‍ൃത്തുൾപ്പെടെ ആറുപേർ പിടിയിൽ
Kerala

പത്തനംതിട്ടയിൽ 17 വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി; സുഹ‍ൃത്തുൾപ്പെടെ ആറുപേർ പിടിയിൽ

Web Desk
|
16 July 2023 12:04 PM IST

ഏഴ് മാസമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

പത്തനംതിട്ട: അടൂരിൽ 17 വയസ്സുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ പെൺകുട്ടിയുടെ സുഹ‍ൃത്തുൾപ്പെടെ ആറുപേർ പിടിയിൽ. ഏഴ് മാസമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയിലാണ് പ്രതികളെ ആലപ്പുഴയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.

സ്കൂളിൽ വെച്ച് നടന്ന കൌൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്. ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ മാസം ആദ്യത്തിലാണ് അടൂർ പോലീസ് കേസെടുത്തത്. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

കഴിഞ്ഞ ഡിസംബര്‍ മുതല്‍ പല ദിവസങ്ങളിലായി പെൺകുട്ടിയെ പ്രതികൾ പീഡിപ്പിക്കുകയായിരുന്നുവെനന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്തതോടെ പെൺകുട്ടിയുടെ ആൺ സുഹൃത്ത് ഉൾപ്പെടെയുള്ള പ്രതികൾ ഒളിവിൽ പോയി. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ആൺ സുഹൃത്താണ് ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് വിദ്യാർത്ഥിയുടെ മൊഴി. തുടർന്നാണ് സുഹൃത്തുക്കളും പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.

Similar Posts