< Back
Kerala
തൃശൂരിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന 17കാരി മരിച്ചു
Kerala

തൃശൂരിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന 17കാരി മരിച്ചു

Web Desk
|
3 Oct 2025 3:57 PM IST

ഇത്തുപ്പാടം സ്വദേശി നിരഞ്ജനയാണ് മരിച്ചത്

തൃശൂർ: തൃശൂർ മറ്റത്തൂര്‍ ഇത്തുപ്പാടത്ത് കാര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന 17കാരി മരിച്ചു. ഇത്തുപ്പാടം സ്വദേശി ഷാജിയുടെ മകള്‍ നിരഞ്ജനയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഇത്തുപ്പാടം ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം.

ട്യൂഷന് പോകാന്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ എതിര്‍ദിശയില്‍ നിന്ന് നിയന്ത്രണം വിട്ടുവന്ന കാർ നിരഞ്ജനയെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നിരഞ്ജന തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കൊടകര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്.

അപകടത്തിനിടയായ കാര്‍ വെള്ളിക്കുളങ്ങര പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പെരിഞ്ഞനം സ്വദേശിയുടെതാണ് കാര്‍.

Similar Posts