< Back
Kerala

Kerala
എടപ്പാളിൽ ദുരൂഹ സാഹചര്യത്തിൽ ആശുപത്രിയിൽ എത്തിച്ച 21 കാരൻ മരിച്ചു
|10 Dec 2023 10:30 PM IST
എടപ്പാൾ പെരുമ്പറമ്പ് സ്വദേശി യദുകൃഷ്ണനാണ് മരിച്ചത്
മലപ്പുറം: എടപ്പാളിൽ ദുരൂഹ സാഹചര്യത്തിൽ ആശുപത്രിയിൽ എത്തിച്ച 21 കാരൻ മരിച്ചു. എടപ്പാൾ പെരുമ്പറമ്പ് സ്വദേശി യദുകൃഷ്ണനാണ് മരിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. യദുകൃഷ്ണനെ ആശുപത്രിയിൽ എത്തിച്ച സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് എടപ്പാൾ ശിവപ്പുരം ആശുപത്രിയിൽ സുഹൃത്തുക്കൾ യദുകൃഷ്ണനെ എത്തിച്ചത്. ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ യുവാവ് മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ചങ്ങരകുളം സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി യുവാവിന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെള്ളത്തിൽ വീണുകിടന്ന യദുകൃഷ്ണനെ ആശുപത്രിയിലെത്തിക്കുകയാണ് തങ്ങൾ ചെയ്തതെന്നാണ് പിടിയിലായ സുഹൃത്തുക്കൾ പറയുന്നത്. സംഭവത്തിൽ പൊന്നാനി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.